Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Police

മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി കേ​സ്; ശ്ര​ദ്ധാ ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​നെ വി​ളി​പ്പി​ച്ച് പോ​ലീ​സ്

മും​ബൈ: മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് ന​ടി ശ്ര​ദ്ധാ ക​പൂ​റി​ന്‍റെ സ​ഹോ​ദ​ര​നും ന​ട​നു​മാ​യ സി​ദ്ധാ​ന്ത് ക​പൂ​റി​നെ വി​ളി​പ്പി​ച്ച് മും​ബൈ പോ​ലീ​സി​ന്‍റെ ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്‌​സ് സെ​ല്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ ഓ​റി(​ഓ​റ​ൻ അ​വ​ത്ര​മ​ണി)​ക്ക് പി​ന്നാ​ലെ​യാ​ണ് സി​ദ്ധാ​ന്ത് ക​പൂ​റി​നെ​യും എ​എ​ന്‍​സി വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ന്തി​നോ​ട് ന​വം​ബ​ര്‍ 25ന് ​ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഓ​റി ന​വം​ബ​ര്‍ 26ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 20ന് ​ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കാ​ന്‍ ഓ​റി​യോ​ട് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും, അ​ദ്ദേ​ഹം കൂ​ടു​ത​ൽ സാ​വ​കാ​ശം തേ​ടി.

ഈ ​മാ​സം ആ​ദ്യം അ​റ​സ്റ്റി​ലാ​യ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ മു​ഹ​മ്മ​ദ് സ​ലിം മു​ഹ​മ്മ​ദ് സു​ഹൈ​ല്‍ ഷെ​യ്ഖ് താ​ന്‍ സെ​ലി​ബ്രി​റ്റി​ക​ള്‍​ക്കാ​യി ആ​ഡം​ബ​ര പാ​ര്‍​ട്ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഈ ​പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​രാ​യി സു​ഹൈ​ല്‍ ഷെ​യ്ഖ് വെ​ളി​പ്പെ​ടു​ത്തി​യ പേ​രു​ക​ളി​ല്‍ ന​ടി​മാ​രാ​യ നോ​റ ഫ​ത്തേ​ഹി, ശ്ര​ദ്ധാ ക​പൂ​ര്‍, സ​ഹോ​ദ​ര​ന്‍ സി​ദ്ധാ​ന്ത് ക​പൂ​ര്‍, ഓ​റി, ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ അ​ബ്ബാ​സ്-​മ​സ്താ​ന്‍, റാ​പ്പ​ര്‍ ലോ​ക എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടു​ന്നു.

ബാ​ബ സി​ദ്ദി​ഖി​യു​ടെ മ​ക​നും എ​ന്‍​സി​പി നേ​താ​വു​മാ​യ സീ​ഷാ​ന്‍ സി​ദ്ദി​ഖി, ദാ​വൂ​ദി​ന്‍റെ പ​രേ​ത​യാ​യ സ​ഹോ​ദ​രി ഹ​സീ​ന പാ​ര്‍​ക്ക​റി​ന്‍റെ മ​ക​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് സു​ഹൈ​ല്‍ ഷെ​യ്ഖ് പ​റ​ഞ്ഞു.

Latest News

Up